അ​ൽ​പ​വ​സ്ത്രം ധ​രി​ച്ച് ന​ഗ്ന​ത കാ​ണി​ക്കു​ക​യാ​ണ്; വി​മ​ർ​ശ​ക​ന്‍റെ വാ​യ​ട​പ്പി​ച്ച് അ​ഭ​യ ഹി​ര​ൺ​മ​യി
Friday, December 1, 2023 3:41 PM IST
സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ക​മ​ന്‍റു​മാ​യെ​ത്തി​യ വി​മ​ർ​ശ​ക​ന് ത​ക്ക മ​റു​പ​ടി ന​ൽ​കി ഗാ​യി​ക അ​ഭ​യ ഹി​ര​ൺ​മ​യി. ഒ​രു സം​ഗീ​ത​പ​രി​പാ​ടി​യി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ അ​ഭ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് താ​ഴെ​യാ​ണ് ക​മ​ന്‍റെ​ത്തി​യ​ത്. അ​ൽ​പ​വ​സ്ത്രം ധ​രി​ച്ച് ന​ഗ്ന​ത കാ​ണി​ക്കു​ന്ന​ത് മാ​ന​സി​ക​രോ​ഗ​മാ​ണെ​ന്നാ​ണ് ഒ​രാ​ൾ കു​റി​ച്ച​ത്.

നി​ങ്ങ​ൾ​ക്ക് മു​മ്പേ ജാ​ന​കി​യ​മ്മ​യും, ചി​ത്ര ചേ​ച്ചി​യും എ​ന്തി​ന് പ​റ​യു​ന്നു റി​മി ടോ​മി​യും എ​ല്ലാം മാ​ന്യ​മാ​യ വേ​ഷ​ത്തി​ലൂ​ടെ ഷോ ​ചെ​യ്ത​വ​രാ​ണ്.

പൊ​തു​മ​ധ്യ​ത്തി​ൽ അ​ൽ​പ വ​സ്ത്രം ധ​രി​ച്ച് ന​ഗ്ന​ത കാ​ണി​ക്കു​ന്ന​ത് മാ​ന​സി​ക രോ​ഗ​മാ​ണ്. തെ​റ്റാ​യ രീ​തി​യി​ൽ കു​ത്ത് അ​ഴി​ഞ്ഞ് ജീ​വി​ച്ച് മ​റ്റു​ള്ള​വ​ർ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശം​ന​ൽ​കി പോ​കു​ന്ന​വ​ർ​ക്ക് വീ​രാ​ളി പ​ട്ടം കി​ട്ടു​മോ ?- എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്.

ഇ​ത് 2023 ആ​ണ്. താ​ങ്ക​ളു​ടെ മാ​ന്യ​ത​ക്ക് അ​നു​സ​രി​ച്ചു​ള്ള വ​സ​ത്രം ധ​രി​ക്കാ​ൻ എ​നി​ക്ക് സൗ​ക​ര്യ​മി​ല്ല ! ജാ​ന​കി​യ​മ്മ​യും ചി​ത്രാ​മ്മ​യു​ടെ​യു​മൊ​ക്കെ വി​ല നി​ങ്ങ​ൾ വ​സ്ത്ര​ത്തി​ലാ​ണോ ക​ണ്ട​ത്!

എ​ന്‍റെ വ​സ്ത്ര​ത്തി​ന് വി​ല​ക്കു​റ​വാ​ണ് എ​ന്ന് ആ​ര് പ​റ​ഞ്ഞു ? ന​ല്ല വി​ല​യു​ള്ള വ​സ്ത്ര​മാ​ണ് ഇ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​യി​രു​ന്നു അ​ഭ​യ​യു​ടെ മ​റു​പ​ടി. നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തു​ന്ന​ത്. ‌

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ​യും സ്റ്റൈ​ലിം​ഗി​ന്‍റെ​യും പേ​രി​ൽ നി​ര​വ​ധി സൈ​ബ​ർ അ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ഗാ​യി​ക​യാ​ണ് അ​ഭ​യ. എ​ന്നാ​ൽ ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ​ക്കൊ​ക്കെ അ​ർ​ഹി​ക്കു​ന്ന മ​റു​പ​ടി​യും താ​രം ന​ൽ​കാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.