ആവേശം ഒരു എന്റർടെയ്ൻമെന്റ് സിനിമയാണ്; ഫഹദ് ഫാസിൽ
Thursday, April 11, 2024 9:13 AM IST
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം എന്റർടെയ്ൻമെന്റ് ചിത്രമാണെന്നും ഇതുപോലൊരു സിനിമയും കഥാപാത്രവും ഇതുവരെ താൻ ചെയ്തിട്ടില്ലെന്നും ഫഹദ് ഫാസിൽ. ചിത്രം എല്ലാവരും തിയറ്ററിൽ തന്നെ കാണണമെന്നും വ്യത്യസ്തമായ ചിത്രമാണെന്നും അദ്ദേഹം കുറിച്ചു.
ഇതുപോലൊരു സിനിമയും കഥാപാത്രവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്റെ കഥാപാത്രമായ രങ്ക സംസാരിക്കുന്നത് മലയാളവും കന്നഡയും കലർന്ന ഭാഷയിലായതിനാൽത്തന്നെ ഏറെ വ്യത്യസ്തവും സങ്കീര്‍ണവുമാണ്.
എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോള്‍, വളരെ എന്റര്ടെയ്നിംഗ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി.
ഓഫ്ബീറ്റ് സിനിമകൾക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തിയറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്. പ്രീ-റിലീസ് പ്രസ് മീറ്റിൽ ഫഹദ് പറഞ്ഞു.
ഏപ്രിൽ 11ന് വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബംഗളൂരു സ്വദേശിയായ രങ്ക എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.