"ഹൃ​ദ​യം' പൂ​ര്‍​ത്തി​യാ​യി; ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി വി​നീ​ത്
Monday, July 26, 2021 1:23 AM IST
ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന് ശേ​ഷം പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​മാ​യ 'ഹൃ​ദ​യം' സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ചി​ത്രം തി​യേ​റ്റ​റി​ല്‍ ത​ന്നെ റി​ലീ​സ് ചെ​യ്യ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് വി​നീ​ത് പ​റ​യു​ന്നു.

'മ​നോ​ഹ​ര​മാ​യൊ​രു യാ​ത്ര​യാ​യി​രു​ന്നു ഇ​ത്. ഈ ​പ്ര​തി​സ​ന്ധി സ​മ​യം ക​ട​ന്ന് പോ​കു​മെ​ന്നും പ്രേ​ക്ഷ​ക​രി​ലേ​ക്ക് സി​നി​മ എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. തീ​ര്‍​ച്ച​യാ​യും ഹൃ​ദ​യം തി​യ​റ്റ​റി​ല്‍ ത​ന്നെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​തി​നാ​യി ഞ​ങ്ങ​ള്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ക​യും ചെ​യ്യും. എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ത്ഥ​ന​ക​ള്‍ വേ​ണം" വി​നീ​ത് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മെ​രി​ലാ​ന്‍​ഡ് സി​നി​മാ​സ് ആ​ണ് നി​ര്‍​മ്മി​ക്കു​ന്ന​ത്. അ​ജു വ​ര്‍​ഗ്ഗീ​സ്, ബൈ​ജു സ​ന്തോ​ഷ്, അ​രു​ണ്‍ കു​ര്യ​ന്‍, വി​ജ​യ​രാ​ഘ​വ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന​താ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.