കാളിയനൊപ്പം അഭിനയിക്കാന്‍ അവസരം; ക്ഷണിച്ച് പൃഥ്വിരാജ്
Sunday, February 16, 2020 10:24 AM IST
പൃഥ്വിരാജ് നായകനാകുന്ന കാളിയനില്‍ അഭിനയിക്കാന്‍ പുതുമുഖ താരങ്ങള്‍ക്ക് അവസരം. നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
ഏഴിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്ത്രീപുരുഷഭേദമന്യേ അപേക്ഷിക്കാം. മുന്നൂറോളം അവസരങ്ങളുണ്ട്. താത്പര്യമുള്ളവര്‍ WWW.Kaaliyan.Com എന്ന വെബ്സൈറ്റില്‍ മാര്‍ച്ച് 15നകം സമീപകാലല ഫോട്ടോകളും ഒരു മിനിട്ടില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും അയക്കണം.