വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെൻസന്റെ വിയോഗ വാർത്തയുടെ വേദന പങ്കു വച്ച് മമ്മൂട്ടി. ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ഈ വേദനയെന്നും ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും സഹനത്തിനു ശക്തി ലഭിക്കട്ടെ എന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന. ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും'. മമ്മൂട്ടി കുറിച്ചു.
ബുധനാഴ്ചയാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായത്. ഇരുവരും കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ ജെൻസണ് ഗുരുതരമായ പരിക്കേറ്റിരുന്നു.
ഉറ്റവരെയും വീടിനെയും ഉരുൾ തൂത്തെറിഞ്ഞപ്പോൾ ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു നടന്നത് പ്രതിശ്രുത വരനും സുഹൃത്തുമായ ജെൻസന്റെ കൈ പിടിച്ചാണ്. ഓണം കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.