എ.ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിന്റെ ലോഞ്ച് എറണാകുളത്ത് നടന്നു. ഗ്ലോബൽ പിക്ച്ചേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോണ തോമസ് നിർമിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, കെജിഎഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരും നിർമാണത്തിൽ പങ്കാളികളാകുന്നു.
ചലച്ചിത്ര പ്രവർത്തകർ, ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവർ, ബന്ധുമിത്രാദികൾ എന്നിവർ അടങ്ങുന്ന ഒരു വലിയൊരു സദസ്സിലാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.
കലാരംഗത്ത് ഏറെ പ്രതിഭകളെ സമ്മാനിച്ച കൊച്ചി കലാഭവന്റെ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയൻ തോടത്ത് ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.
ഡോണ തോമസ്, ശ്രീനാഥ് ഭാസി, അനിൽ പിള്ള, കപിൽ കൃഷ്ണാ (കെജിഎഫ് സ്റ്റുഡിയോ), റാഫി ചാന്നാങ്കര (ദുബായി) എന്നിവർ ഈ ചടങ്ങു പൂർത്തികരിച്ചു.
തുടർന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണി കൃഷ്ണൻ ബാനർ ലോഞ്ചിംഗ് നടത്തി.
ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാവ് സിയാദ് കോക്കറും പ്രകാശനം ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്.
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനാഥ് ഭാസിക്കു പുറമേ ബിബിൻ ജോർജ്, അലൻസിയർ, സാദിഖ്, ഡ്രാക്കുള സുധീർ, കിച്ചു ടെല്ലസ്, മാർട്ടിൻ മുരുകൻ, റോഷൻ മുഹമ്മദ്, നായിക യാമി സോന, ശാന്തകുമാരി, രേണു സുന്ദർ എന്നീ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ബാബുരാജ്, സുധീർ കരമന, അപ്പാനി ശരത്ത് ഷമ്മി തിലകൻ, ഇന്ദ്രൻസ്, സൂര്യാകൃഷ്, ദുർഗാ കൃഷ്ണ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രണ്ടായിരത്തിൽ വൈപ്പിൻകരയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ കഥാബീജം ഉടലെടുക്കുന്നത്.
വൈപ്പിൻ ഹാർബറിൽ രണ്ടു ഗ്രൂപ്പുകളുടെ കിടമത്സരമാണ് തികച്ചും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സംഗീതം - രഞ്ജിൻ രാജ്. ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ, എഡിറ്റിംഗ് - കപിൽ കൃഷ്ണ. കലാസംവിധാനം - ബാവാ, മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും - ഡിസൈൻ - സൂര്യാ ശേഖർ.
എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് - ജിയോ ഷീബാസ്, പ്രജിതാ രവീന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി. നിർമാണ നിർവ്വഹണം - വിനോദ് പറവൂർ.
സെപ്റ്റംബർ ഇരുപത്തിരണ്ടിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വൈപ്പിൻ, ചെറായി, മുനമ്പം ഭാഗങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്. ഫോട്ടോ- അമൽ അനിരുദ്ധ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.