മ​ല​രി​ന് ഓ​ർ​മ തി​രി​കെ ല​ഭി​ച്ചു, മേ​രി​യു​ടെ സ​ഹോ​ദരി​യ​ല്ല സെ​ലി​ൻ; മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ
Sunday, June 6, 2021 1:30 AM IST
മ​ല​ർ ജോ​ർ​ജി​നെ തേ​ച്ച​താ​ണോ​യെ​ന്നു​ള്ള സം​ശ​യം അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ പ്രേ​മം സി​നി​മ ക​ണ്ട​പ്പോ​ൾ മു​ത​ൽ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലു​ള്ള ചോ​ദ്യ​മാ​ണ്. സി​നി​മ റി​ലീ​സ് ചെ​യ്ത് ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ആ ​ചോ​ദ്യ​ത്തി​ന് സം​വി​ധാ​യ​ക​ൻ ഉ​ത്ത​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

‘അ​വ​ളു​ടെ ഓ​ർ​മ ന​ഷ്ട​പ്പെ​ട്ടു. ഓ​ർ​മ തി​രി​ച്ചു കി​ട്ടി​യ​പ്പോ​ൾ അ​വ​ൾ അ​റി​വ​ഴ​ക​നു​മാ​യി സം​സാ​രി​ച്ചി​രി​ക്കും. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ സെ​ലി​നു​മൊ​ത്ത് ജോ​ർ​ജ് സ​ന്തോ​ഷ​വാ​നാ​ണെ​ന്ന് അ​വ​ൾ​ക്ക് തോ​ന്നി​യി​രി​ക്കും. കൈ ​കൊ​ണ്ട് 'സൂ​പ്പ​ർ' എ​ന്ന് പ​റ​ഞ്ഞ​തി​ൽ നി​ന്നും മ​ല​രി​ന് ഓ​ർ​മ തി​രി​ച്ചു കി​ട്ടി​യെ​ന്ന് ജോ​ർ​ജി​നും മ​ന​സി​ലാ​യി.

എ​ന്നാ​ൽ ഇ​ത് സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ത് ആ​ക്‌​ഷ​ൻ​സി​ലൂ​ടെ​യും വ​യ​ലി​നു പ​ക​രം ഹാ​ർ​മോ​ണി​യ​ത്തി​ന്‍റെ സം​ഗീ​തം ഉ​പ​യോ​ഗി​ച്ചും കാ​ണി​ക്കു​ന്നു​ണ്ട്. നി​ങ്ങ​ളു​ടെ സം​ശ​യം മാ​റി​യെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള അ​വ​സാ​ന ഉ​ത്ത​രം ഇ​താ​ണ്, അ​ടു​ത്തി​ടെ മ​ല​രി​ന് ഓ​ർ​മ തി​രി​കെ ല​ഭി​ച്ചു.’ - ഇ​താ​യി​രു​ന്നു ചോ​ദ്യ​ത്തി​ന് അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ന​ൽ​കി​യ ഉ​ത്ത​രം.

അ​നു​പ​മ അ​വ​ത​രി​പ്പി​ച്ച മേ​രി​യു​ടെ സ​ഹോ​ദ​രി​യാ​ണോ സെ​ലി​ൻ എ​ന്ന ചോ​ദ്യ​ത്തി​നും അ​ൽ​ഫോ​ൻ​സ് മ​റു​പ​ടി ന​ൽ​കി. ‘മേ​രി​യു​ടെ പെ​ങ്ങ​ൾ അ​ല്ല സെ​ലി​ൻ. ചേ​ച്ചി​യു​ടെ ഇം​ഗ്ലി​ഷ് പ​ദം കി​ട്ടാ​ത്ത​തു​കൊ​ണ്ട് സ​ബ് ടൈ​റ്റി​ൽ ചെ​യ്ത ആ​ൾ ചു​റ്റി​പ്പോ​യ​താ. മേ​രി സി​സ്റ്റ​ർ എ​ന്നൊ​ക്കെ​യാ​ണ് സ​ബ് ടൈ​റ്റി​ലി​ൽ കാ​ണി​ക്കു​ന്ന​ത്. മേ​രി​യു​ടെ പെ​ങ്ങ​ളാ​ണ് സെ​ലി​നെ​ങ്കി​ൽ, മേ​രി​യു​ടെ വീ​ട്ടി​ല്‍ സെ​ലി​ൻ ഇ​രി​ക്കു​ന്ന​ത് ഞാ​ൻ സി​നി​മ​യി​ൽ കാ​ണി​ക്കു​മാ​യി​രു​ന്നു.’–​അ​ൽ​ഫോ​ൻ​സ് മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.