മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനന്ദനൻ. 2004ൽ പൃഥ്വിരാജിനെ വെച്ചുള്ള തന്റെ സിനിമ ഇത്തരത്തിലുള്ള പവർ ഗ്രൂപ്പാണ് ഇല്ലാതാക്കിയെന്നും ആറു ദിവസം ഷൂട്ട് ചെയ്ത ചിത്രമാണ് ഉപേക്ഷിക്കേണ്ടി വന്നതെന്നും പ്രിയാനന്ദൻ ആരോപിച്ചു.
ഒരു പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നുവെങ്കില്‍ 2004 ല്‍ ഞാന്‍ ആറ് ദിവസം ഷൂട്ട് ചെയ്ത ഒരു സിനിമ ഉപേക്ഷിക്കേണ്ടിവരില്ലായിരുന്നു. എംടിയുടെ ഒരു കഥയില്‍ കവി പി.പി. രാമചന്ദ്രന്, വി.കെ. ശ്രീരാമന്, എഡിറ്റര്‍ വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ അത് മന്ദാരപ്പൂവല്ല എന്ന സിനിമയായിരുന്നു അത്.
പൃഥ്വിരാജും കാവ്യയുമായിരുന്നു ചിത്രത്തില്‍ അഭിനയിക്കേണ്ടിയിരുന്നത്. ആറ് ദിവസം ഷൂട്ട് ചെയ്ത ചിത്രം പിന്നീട് മുടങ്ങി. അത് വിനയന്റെ പടത്തില്‍ അന്ന് പൃഥ്വിരാജ് അഭിനയിച്ചതുകൊണ്ട് മാത്രമാണ്. ഇല്ലാതായിപ്പോയത് എന്റെ ഒരു ജീവിതമല്ലേ? ഞാന്‍ നെയ്ത്തുകാരന് ശേഷം ചെയ്യേണ്ട സിനിമയായിരുന്നു.
പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ല എന്നാണ് നമുക്ക് കിട്ടിയ അറിയിപ്പ്. ഷഹബാസ് അമന് ഏറ്റവുമാദ്യം മ്യൂസിക് ചെയ്യുന്നത് ആ പടത്തിലാണ്. ഈ പുഴയും സന്ധ്യകളും തുടങ്ങിയ പാട്ടുകളൊക്കെ ആ പടത്തിന് വേണ്ടി റെക്കോര്‍ഡ് ചെയ്ത പാട്ടുകളാണ്. ആ സിനിമ പിന്നീട് എനിക്ക് തുടരാന്‍ സാധിച്ചില്ല. പ്രിയനന്ദനന് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.