നടൻ രാഹുൽ മാധവ് വിവാഹിതനായി; ചിത്രങ്ങൾ
Wednesday, March 15, 2023 10:14 AM IST
ചലച്ചിത്ര താരം രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീ ആണ് വധു. ബംഗളുരൂവിൽ നടന്ന വിവാഹത്തിൽ ചലച്ചിത്രലോകത്തെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്.
സംവിധായകൻ ഷാജി കൈലാസ്, നരേൻ, സൈജു കുറുപ്പ്, സ്വാസിക തുടങ്ങി അടുത്ത സുഹൃത്തുക്കളാണ് രാഹുലിന് ആശംസകളുമായി എത്തിയത്.
ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രാഹുൽ മാധവ് മെമ്മറീസ്, കടുവ, പാപ്പൻ, ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.