എല്ലാക്കാര്യത്തിലും പരസ്പരം ശക്തിയായി നിൽക്കുന്നതാണ് ഇവരുടെ വിജയം; കുറിപ്പുമായി സൗന്ദര്യ രജനീകാന്ത്
Wednesday, February 28, 2024 3:25 PM IST
നാല്പത്തിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഭാര്യ ലതാ രജനികാന്തും. ഇരുവർക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് മകൾ സൗന്ദര്യ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്.
43 വർഷം മുൻപ് അണിയിച്ച മാലയും മോതിരവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവെന്നും എല്ലാക്കാര്യത്തിലും തണലായി പരസ്പരം ഇവർ നിൽക്കുന്നു എന്നും സൗന്ദര്യ കുറിച്ചു.
43 വര്‍ഷം ഒരുമിച്ച്, എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും. ഞാന്‍ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു. 43 വര്‍ഷം മുന്‍പ് പരസ്പരം അണിയിച്ച മാലയും മോതിരവും ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുവെന്നും ഇപ്പോഴും എല്ലാക്കാര്യത്തിലും പരസ്പരം ശക്തമായി നില്ക്കുന്നു എന്നും മകള്‍ പറയുന്നു.
മാല അണിഞ്ഞ് നില്ക്കുന്ന രജനികാന്തിന്റെയും തൊട്ടരുകില്‍ മോതിരം ഉയര്‍ത്തിക്കാണിക്കുന്ന ലതയുടേയും ചിത്രമാണ് സൗന്ദര്യ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.
1981ലായിരുന്നു രജനീകാന്തിന്റെയും ലതയുടെയും വിവാഹം.1980ല്‍ ഒരു സിനിമാസെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് വിദ്യാര്‍ഥിയായിരുന്ന ലത രജനികാന്തുമായി അഭിമുഖത്തിന് എത്തിയതാണ്. അഭിമുഖത്തിന്റെ അവസാനം താരം ലതയോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നു.