"സച്ചി സാർ ബാക്കിവച്ച കർമ്മം സിജി ചേച്ചിയിലൂടെ നമ്മളിലേക്ക് എത്തും'
Sunday, June 6, 2021 2:04 AM IST
മികച്ച സിനിമകൾ സമ്മാനിച്ച അകാലത്തിൽ പൊലിഞ്ഞ് പോയ പ്രിതിഭയായ സംവിധായകൻ സച്ചിയുടെ ഭാര്യ സിജി പാടിയ ഗാനം പങ്കുവച്ച് സംവിധായിക ആയിഷ സുല്‍ത്താന. ഇരുവരുടെയും വിവാഹവാർഷികത്തിലാണ് ആയിഷ ഗാനം പങ്കുവച്ചത്.
ഇതെന്റെ ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല... അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കിവച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കിവച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിലുണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും... ഉറപ്പ്... 🔥
Happy wedding anniversary
കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു സച്ചിയുടെ വിയോഗം."അയ്യപ്പനും കോശിയും' എന്ന വിജയചിത്രം തീയേറ്ററുകളില്‍ തുടരുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണവാര്‍ത്ത എത്തിയത്.