ഷൈ​ൻ ടോ​മി​ന്‍റെ നി​മ്രോ​ദി​ന് ദു​ബാ​യി​ൽ തു​ട​ക്കം
Saturday, December 2, 2023 3:27 PM IST
സി​റ്റി ടാ​ർ​ഗ​റ്റ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് നി​ർ​മി​ച്ച് ആ​ർ.​എ. ഷ​ഫീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന നി​മ്രോ​ദ് എ​ന്ന ചി​ത്രം ദു​ബാ​യി​ൽ ആ​രം​ഭി​ച്ചു. ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പേ​രാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

പൂ​ർ​ണ്ണ​മാ​യും ക്രൈം ​ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഷൈ​ൻ ടോം ​ചാ​ക്കോ​യാ​ണ്.

ദി​വ്യാ ​പി​ള്ള, ആ​ത്മീ​യാ രാ​ജ​ൻ, പാ​ർ​വ​തി ബാ​ബു എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സും യു​വ​ന​ട​ൻ അ​മീ​ർ നി​യാ​സും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

തി​ര​ക്ക​ഥ കെ.​എം. പ്ര​തീ​ഷ് . ഷീ​ലാ പോ​ളി​ന്‍റെ വ​രി​ക​ൾ​ക്ക് സം​വി​ധാ​യ​ക​ൻ ആ​ർ.​എ.​ഷ​ഫീ​ർ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. തെ​ലു​ങ്ക് - ത​മി​ഴ് ഭാ​ഷ​ക​ളി​ലെ പ്ര​ശ​സ്ത​നാ​യ ശേ​ഖ​ർ വി.​ജോ​സ​ഫ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റിം​ഗ് - അ​യൂ​ബ് ഖാ​ൻ. ക​ലാ​സം​വി​ധാ​നം - കോ​യാ​സ്. മേ​ക്ക​പ്പ് - റോ​ണ​ക്സ്‌ സേ​വ്യ​ർ. കോ​സ്റ്റ്യും -ഡി​സൈ​ൻ - സ​മീ​രാ സ​നീ​ഷ്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - ലി​ജു ന​ടേ​രി.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. ജോ​ർ​ജി​യ, ഇ​ടു​ക്കി, കൊ​ച്ചി, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. പി​ആ​ർ​ഓ -വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.