ഫഹദ് അയ്യ, നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ്: വിഘ്നേഷ് ശിവൻ
Saturday, April 20, 2024 9:33 AM IST
ഫഹദ് ഫാസിലിനെയും ആവേശം സിനിമയെയും പ്രശംസിച്ച് സംവിധായകൻ വിഗ്നേഷ് ശിവൻ. മലയാള സിനിമ അതിശയകരമായി മുന്നോട്ടു പോകുകയാണെന്നും ഫഹദ് ഫാസിൽ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ് വന്നിരിക്കുന്നതെന്നും വിഘ്നേഷ് പറയുന്നു.
ഔട്ട്സ്റ്റാന്‍ഡിംഗ് സിനിമ.. ഫാഫ അയ്യ നിങ്ങള്‍ വേറെ ഏതോ ഗ്രഹത്തിൽ നിന്നുമാണ്.. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമ..
മലയാള സിനിമ എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോവുകയാണ്. ജിത്തു മാധവനും സുഷിന് ശ്യാമിനും സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. വിഘ്നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിൽ രംഗ എന്ന ഗുണ്ട കഥാപാത്രമായി ഫഹദ് എത്തുന്നു. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.
ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കലക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു.