രയറോം പുഴയിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.
ആലക്കോട്: ഉൾനാടൻ ജലസ്രോതസുകളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി രയറോം പുഴയിൽ 1.5 ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുപ്പം പുഴയിലെ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതിയുടെ 2026-27 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആലക്കോട് പഞ്ചായത്തിലെ രയറോം പുഴയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ജലമലിനീകരണം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, അമിതമായ ചൂഷണം എന്നിവ മൂലം കുറഞ്ഞുവരുന്ന ഉൾനാടൻ മത്സ്യസമ്പത്ത് പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രയറോം പുഴയിൽ നടന്ന മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോൺസൺ ചിറവയൽ, റീമോൾ ബിജു, വത്സമ്മ വാണിശേരിയിൽ, പഞ്ചായത്ത് അംഗങ്ങളായ റംഷീന നൗഷാദ്, ലിജി മാത്യു, ലൂസി സാബു, ഐസക് മുണ്ടിയങ്കൽ, കെ.വി. കുഞ്ഞമ്പു, വർക്കി മൂഴിയാങ്കൽ, സി.ജി. ഗോപൻ, എം.എ. ജാബിർ, വി.വി. അബ്ദുള്ള, ജോബി ചാമക്കാല, എം.എ. ഖലീൽ റഹ്മാൻ, റിയാസ് നാനാസ്, കെ.കെ. നൗഷാദ്, മോഹൻജി, എക്സ്റ്റൻഷൻ ഓഫിസർ എ.എസ്. ആസിഫ്, സി.വി. ആശ എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് വകുപ്പ് ജീവനക്കാർ, നാട്ടുകാർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews