തളിപ്പറമ്പ്: കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. തളിപ്പറമ്പിലേക്ക് വരികയായിരുന്ന പാലക്കാടൻസ് ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പി.കെ. ബസും കൂട്ടിയിടിച്ചാണ് അപകടം. ദേശീയ പാത കുപ്പം കപ്പണത്തട്ടിൽ ഇന്നല രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഇരു ബസുകളിലും ഉണ്ടായിരുന്ന 10 യാത്രികർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
പരിക്കേറ്റവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തിയിരുന്നു.