സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് കള്ളാര്‍ മുണ്ടമാണി കുറ്റിക്കാനം ഊര് നിവാസികള്‍ ഉപഹാരം നല്കുന്നു.
കാസര്‍ഗോഡ്: സ്ഥാനമൊഴിയുന്നതിന് മുന്‍പ് പ്രിയപ്പെട്ട കളക്ടറെ കാണാനെത്തി കള്ളാര്‍ മുണ്ടമാണി കുറ്റിക്കാനം ഊരിലെ 12 കുടുംബങ്ങള്‍. തങ്ങള്‍ നെയ്ത വള്ളിക്കൊട്ട കളക്ടര്‍ക്ക് സമ്മാനമായി നല്കി.
2018 മുതല്‍ എല്ലാ കാലവര്ഷങ്ങളിലും ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന മുണ്ടമാണി കുറ്റിക്കാനം ഊരിലെ കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് സ്ഥിരമായി മാറ്റി പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറായിരിക്കെ അര്ജുന് പാണ്ഡ്യന് ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകാതിരുന്ന ഊരുനിവാസികളെ ജില്ലാ കലക്ടര്‍ നേരില്‍ സന്ദര്‍ശിച്ച് ഇടപെട്ടാണ് ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിച്ചത്.
കളക്ടര്‍ മുണ്ടമാണി കുറ്റിക്കാനം ഉന്നതിയിലെ ജനങ്ങളുടെ പുനരധിവാസത്തിനുള്ള പ്രപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു. തങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍കണ്ട് പരിഹാരം കാണാനായി പ്രയത്നിച്ച കളക്ടറെ കണ്ട് യാത്രയാക്കിയാണ് ഇവര്‍ മടങ്ങിയത്. പട്ടികവര്‍ഗ വികസന വകുപ്പിലെ സോഷ്യല്‍ വര്‍ക്കര്‍ വിഷ്ണുവും പ്രമോട്ടര്‍ ദിനേശും ഒപ്പമുണ്ടായിരുന്നു.
Tags : NattuVishesham DistrictNews