x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രിയിൽ 24 മ​ണി​ക്കൂ​ര്‍ സ്‌​പെ​ഷ്യാലി​റ്റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 3, 2026 12:19 AM IST | Updated: September 3, 2026 12:19 AM IST

സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു.

പു​ന​ലൂ​ര്‍ : സം​സ്ഥാ​ന​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 24 മ​ണി​ക്കൂ​റും സ്‌​പെ​ഷ്യാ​ലി​റ്റി, അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ പ​ദ്ധ​തി​ക്ക് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ തു​ട​ക്ക​മാ​യി. നി​യ​മി​ച്ച മി​ക്ക ഡോ​ക്ട​ര്‍​മാ​ര്‍ ചു​മ​ത​ല​യേ​റ്റു. രാ​ത്രി എ​ട്ടു​വ​രെ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി നോ​ക്കു​ന്നു​ണ്ട്. ബാ​ക്കി​യു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ കൂ​ടി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തോ​ടെ പ​ദ്ധ​തി പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ന​സ്തേ​ഷ്യാ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടും ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗ, ഓ​ര്‍​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നു​വീ​ത​വും ഡോ​ക്ട​ര്‍​മാ​ര്‍ ചു​മ​ത​ല​യേ​റ്റു.

ജ​ന​റ​ല്‍ മെ​ഡി​സി​നി​ലും ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ലും ഓ​രോ ഡോ​ക്ട​ര്‍​മാ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കാ​നു​ണ്ട്. ബു​ധ​നാ​ഴ്ച ഇ​വ​ര്‍ എ​ത്തി​യേ​ക്കും.
ജ​ന​റ​ല്‍ സ​ര്‍​ജ​റി, ശി​ശു​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ ഡോ​ക്ട​ര്‍​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ചു​മ​ത​ല​യേ​റ്റി​രു​ന്നു.

ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നു​ദി​വ​സം മു​മ്പ് ഡോ​ക്ട​ര്‍ ചു​മ​ത​ല​യേ​റ്റു. ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം (എ​ന്‍​എ​ച്ച്എം) വ​ഴി ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നു. ഈ ​ഡോ​ക്ട​ര്‍​മാ​ര്‍ കൂ​ടി​യെ​ത്തു​ന്ന​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​കും.

അ​തേ​സ​മ​യം പ​തി​വു​പോ​ലെ ര​ണ്ടു​മ​ണി​വ​രെ​യേ ഒ​പി വി​ഭാ​ഗ​ത്തി​ല്‍ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കൂ. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് രാ​ത്രി എ​ട്ടു​വ​രെ​യും തു​ട​ര്‍​ന്ന് കാ​ള്‍ ഓ​ണ്‍ ഡ്യൂ​ട്ടി​യാ​യു​മാ​ണ് സേ​വ​നം ന​ട​ത്തു​ക. എ​ന്നാ​ല്‍ 24 മ​ണി​ക്കൂ​റും ഒ​പി വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി രോ​ഗി​ക​ളു​ടെ വ​ന്‍​തി​ര​ക്കാ​ണ് ആ​ശു​പ​ത്രി​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സം 2730 പേ​രാ​ണ് ഒ​പി വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം ചി​കി​ത്സ​തേ​ടി​യ​ത്. സാ​ധാ​ര​ണ 2,000 -മാ​ണ് ഒ​പി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ ശ​രാ​ശ​രി എ​ണ്ണം.
ക​ഴി​ഞ്ഞ ദി​വ​സം സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച് സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ഡോ​ക്ട​ര്‍​മാ​രെ നേ​രി​ല്‍ കാ​ണു​ക​യും ചെ​യ്തു.
പു​ന​ലൂ​രി​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കു​ന്ന മു​ന്നേ​റ്റ​മാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മ​റ്റു പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ കൂ​ടി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​ആ​ര്‍. സു​നി​ല്‍​കു​മാ​റും പ്ര​തി​ക​രി​ച്ചു.
ക​ഴി​ഞ്ഞ​മാ​സം നാ​ലി​ന് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ പ്ര​ഖ്യാ​പി​ച്ച​താ​ണ് പു​തി​യ പ​ദ്ധ​തി. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ത​ന്നെ മ​ന്ത്രി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

പ​ദ്ധ​തി​യോ​ട് ആ​ദ്യം എ​തി​ര്‍​പ്പ് പ്ര​ക​ട​പ്പി​ച്ച ഡോ​ക്ട​ര്‍​മാ​രു​ട സം​ഘ​ട​ന​യു​മാ​യി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​യാ​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്.

 

Tags : Nattuvishesham Districtnews Deepikanews Punalur Taluk Hospital.

Recent News

Corehub Up