ദേശീയ പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി കുഞ്ഞിന് തുള്ളിമരുന്ന് നൽകി നിർവഹിക്കുന്നു.
മലപ്പുറം: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ സജ്ജമാക്കിയ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള 66 കേന്ദ്രങ്ങൾ, 34 മൊബൈൽ ടീമുകൾ എന്നിവ മുഖേന ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള 300101 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. 76.47 ശതമാനം കുട്ടികളാണ് ജില്ലയിൽ ഇന്നലെ പോളിയോ വാക്സിൻ എടുത്തത്. 3,92,466 കുട്ടികളാണ് ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ളത്.
പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവഹിച്ചു. ചടങ്ങിൽ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷാദ് അധ്യക്ഷനായിരുന്നു.
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലുഫ്ത ബീഗം, വാർഡ് മെംബർ പനക്കൽ ഗോപാലൻ, എഡിഎച്ച്എസ് ഡോ. കെ. സക്കീന, ഡിഎംഒ ഡോ. എ. ഷിബുലാൽ, ഡോ. കെ.എം. ജാനിഫ്, ഡോ. എൻ.എൻ.പമീലി, ഡെപ്യൂട്ടി ഡിഎംഒ ഡോ. വി.ഫിറോസ് ഖാൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തസ്നി അവുഞ്ഞിപ്പുറം എന്നിവർ പങ്കെടുത്തു.
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്‍സ് പോളിയോ ഇമ്യൂണൈസേഷന് പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയില്‍ 33 ബൂത്തുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
അഞ്ച് വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ബിന്ദു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍, ഡോക്ടര്‍ അശ്വതി, ആശ വര്‍ക്കര്‍ ഉഷ, അങ്കണാടി വര്‍ക്കര്‍ സായി സുധ എന്നിവര്‍ പങ്കെടുത്തു.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭതലാ ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഫസല്‍ മുഹമ്മദ് നിര്‍വഹിച്ചു. പി.പി. യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. മുഹമ്മദ് ഷെരീഫ് തേനത്ത്, ടി.കെ.സരോജിനി,കെ. പുഷ്പലത, മാജി ഷെരീഫ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മക്കരപ്പറമ്പ: പഞ്ചായത്തിലെ തടത്തില്‍കുണ്ട് അങ്കണവാടിയില്‍ നടന്ന പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം സ്ഥിരം സമിതി അധ്യക്ഷന്‍ ശിവദാസ് പിലാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നാസര്കൊളക്കന്താറ്റില് അധ്യക്ഷത വഹിച്ചു. അങ്കണ വാടി അധ്യാപിക പി.ടി. സെനിത്ത്, ആശ വര്‍ക്കര്‍ വി. ലത എന്നിവര്‍ നേതൃത്വം നല്കി. പങ്കെടുത്ത കുട്ടികള്‍ക്ക് മിഠായിയും കുട്ടികളെ കൊണ്ടുവന്ന അമ്മമ്മാര്‍ക്ക് നറുക്കെടുപ്പിലൂടെ പ്രത്യേക സമ്മാനവും നല്കി.
Tags : Local News Nattuvishesham Malappuram