x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന​ടി​യി​ല്‍ 72 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഗ​ര്‍​ത്തം; ദേ​ശീ​യ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: September 16, 2026 03:02 AM IST | Updated: September 16, 2026 03:02 AM IST

ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ക​രി​വേ​ട​കം:​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി താ​മ​സം തു​ട​ങ്ങു​ന്ന​തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ വീ​ടി​ന​ടി​യി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്ത​വും ഭൂ​ഗ​ര്‍​ഭ അ​റ​യും സം​ബ​ന്ധി​ച്ച് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ധ​സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ് കു​റ്റി​ക്കോ​ല്‍ ഒ​റ്റ​മാ​വു​ങ്ക​ലി​ലെ കെ.​സ​ദ​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വീ​ടി​ന​ടി​യി​ല്‍ ഗു​ഹ രൂ​പ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ വീ​ട്ടു​ട​മ സ​ദ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഈ ​നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​ന​ടി​യി​ല്‍ 72 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ കു​ഴ​ലി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള മ​ണ്ണൊ​ലി​പ്പാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര​പ​ഠ​ന​കേ​ന്ദ്രം വി​ഷ​യ​വി​ദ​ഗ്ധ​ന്‍ ജി.​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് പോ​കു​മ്പോ​ള്‍ രൂ​പ​പ്പെ​ടു​ന്ന സോ​യി​ല്‍ പൈ​പ്പിം​ഗ് എ​ന്ന പ്ര​തി​ഭാ​സ​മാ​ണി​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. മ​ണ്ണൊ​ലി​പ്പ് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തെ​ന്നും അ​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ത്ത​രം ഭൂ​ഗ​ര്‍​ഭ പ്ര​തി​ഭാ​സ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യും ശ​ങ്ക​ര്‍ പ​റ​ഞ്ഞു. വ​ലി​യ കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ ഇ​ത്ത​രം ഭൂ​ഗ​ര്‍​ഭ പ്ര​തി​ഭാ​സ​ങ്ങ​ളു​ടെ സാ​ധ്യ​ത മു​ന്‍​കൂ​ട്ടി മ​ന​സ്സി​ലാ​ക്കി ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നു അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളു​ടെ​യും അ​തി​തീ​വ്ര മ​ഴ​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ട് നി​ര്‍​മി​ക്കു​ന്ന​തി​ന് മു​ന്‍​പ് ശാ​സ്ത്രീ​യ​മാ​യ മ​ണ്ണ് പ​രി​ശോ​ധ​ന അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ​റു​ടെ​യും ജി​യോ​ള​ജി​സ്റ്റി​ന്‍റെ​യും ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി നാ​ടൊ​ന്നാ​കെ

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി താ​മ​സം തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് സ​ദ​ന്‍റെ വീ​ടി​ന​ടി​യി​ല്‍ ഗ​ര്‍​ത്ത​വും ഭൂ​ഗ​ര്‍​ഭ അ​റ​യും രൂ​പ​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​തോ​ടെ പു​തു​താ​യി നി​ര്‍​മി​ച്ച വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് സ​ദ​നും കു​ടും​ബ​വും. ഈ ​സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​സ​ദ​നും കു​ടും​ബ​ത്തി​നും തൊ​ട്ട​ടു​ത്താ​യി മ​റ്റൊ​രു വീ​ട് നി​ര്‍​മി​ച്ച് ത​ത്കാ​ലം താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു. ഇ​തി​ന​കം നി​ര​വ​ധി​പേ​ര്‍ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി​യ​താ​യി കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശോ​ഭ​ന​കു​മാ​രി പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഒ​രു ല​ക്ഷം രൂ​പ ന​ല്‍​കി​യ​താ​യും ശോ​ഭ​ന​കു​മാ​രി അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up