അപു ജോണ് ജോസഫ്
തൊടുപുഴ: വണ്ണപ്പുറം-തൊമ്മന്കുത്ത് റോഡിന്റെ നവീകരണത്തിനായി 8.25 കോടി രൂപ പൊതുമരാമത്ത് വകുപ്പില്നിന്ന് അനുവദിച്ചതായി ചീഫ് വിപ്പ് അപു ജോണ് ജോസഫ് അറിയിച്ചു.ശബരിമല പാക്കേജില് ഉള്പ്പെടുത്തിയാണ് റോഡ് നവീകരണത്തിനു തുക അനുവദിച്ചത്. വണ്ണപ്പുറം മുതല് തൊമ്മന്കുത്ത് വരെയുള്ള 5.2 കിലോമീറ്റര് ദൂരം ബിഎം ആൻഡ് ബിസി നിലവാരത്തില് നിര്മിക്കുന്നതിനാണു എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്.
സാങ്കേതിക അനുമതി ലഭ്യമാക്കിയ ശേഷം ടെന്ഡര് നടപടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : District News Nattuvishesham Vannappuram-Thommankuthu Road Apu John Joseph