പ്രതീകാത്മക ചിത്രം
കോഴിക്കോട്: ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി ജില്ലയിലെ 99 നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡോക്ടര്‍, നഴ്സ്, ഡാറ്റ എൻട്രി, പിആര്‍ഒ തുടങ്ങി വിവിധ തസ്തികകളിൽ ജോലിചെയ്യുന്നവരെയാണ് കരാര്‍ നീട്ടിനൽകാതെ പിരിച്ച് വിട്ടത്.
ദേശീയാരോഗ്യ ദൗത്യത്തിന് കീഴിൽ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന 1,275 കരാര്‍ ജീവനക്കാരിൽ 1174 പേരെ മാത്രം നിലനിര്‍ത്തി പ്രത്യേക ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
പിരിച്ചുവിട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 15 വര്‍ഷം സര്‍വീസുള്ളവരെ വരെ പിരിച്ചുവിട്ടപ്പോൾ വെറും ഒന്നോ രണ്ടോ വര്‍ഷം മാത്രം സര്‍വീസുള്ളവരെ നിലനിര്‍ത്തി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായും ആക്ഷേപമുണ്ട്. ഒക്ടോബര്‍ 31ന് കരാര്‍ അവസാനിച്ചപ്പോൾ ഇടതുപക്ഷ അനുകൂല സംഘടനകളിലുള്ളവരുടെ കരാര്‍ നീട്ടിയില്ല. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിച്ചവരെയാണ് കൃത്യമായ വിശദീകരണം നൽകാതെ ഒഴിവാക്കിയത്. തസ്തികകളിൽ യുഡിഎഫിന് താൽപ്പര്യമുള്ളവരെ നിയമിക്കാനാണ് നീക്കമെന്ന് പിരിച്ചുവിടപ്പെട്ടവര്‍ പറയുന്നു.ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നതായി ആരോപണം ഉയര്‍ന്നിരിക്കേയാണ് കൂടുതല്‍ പേരുടെ സേവനം കൂടി ഇല്ലാതാകുന്നത്. സംസ്ഥാനത്താകെ 3,707 ജീവനക്കാരെയാണ് ഇത്തരത്തില്‍ പിരിച്ചുവിട്ടത്. ആയുഷ് മിഷന് കീഴിലുള്ള കരാര്‍ ജീവനക്കാരുടെ അവസ്ഥയും അനിശ്ചിതത്വത്തിലാണ്.
Tags :