x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​ക്കോ​ടി​യി​ലേക്ക് ടി​ക്ക​റ്റെടു​ത്ത ബസ് യാത്രക്കാരിയെ ഹൈ​വേ​യി​ൽ ഇ​റ​ക്കിവി​ട്ടു

വെബ് ഡെസ്ക്
Published: August 25, 2026 02:42 AM IST | Updated: August 25, 2026 02:42 AM IST

യു​വ​തി​യെ നാ​ട്ടു​കാ​ർ ഏ​ണിവ​ച്ച്ഹൈ​വേ​യി​ൽ നി​ന്ന് താ​ഴോ​ട്ട് ഇ​റ​ക്കു​ന്നു.

തി​ക്കോ​ടി: തി​ക്കോ​ടി​യി​ല്‍ ബ​സ് യാ​ത്ര ദു​രി​ത​മാ​കു​ന്നു. ബൈ​പാ​സ് തു​റ​ന്ന് ന​ല്‍​കി​യ​തോ​ടെ ലി​മി​റ്റ​ഡ് ബ​സു​ക​ള്‍ ഹൈ​വേ​യി​ലൂ​ടെ പോ​വു​ക​യും യാ​ത്ര​ക്കാ​രെ ഹൈ​വേ​യി​ല്‍ ഇ​റ​ക്കി​വി​ടു​ന്ന​തും പ​തി​വാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കോ​ഴി​ക്കോ​ടു നി​ന്നും തി​ക്കോ​ടി​യി​ലെ​ക്ക് ടി​ക്കറ്റെടു​ത്ത യു​വ​തി​യെ ഹൈ​വേ​യി​ൽ ഇ​റ​ക്കി വി​ട്ടു.

പി​ന്നീ​ട് യു​വ​തി​യെ നാ​ട്ടു​കാ​ർ ഏ​ണിവ​ച്ച്ഹൈ​വേ​യി​ൽ നി​ന്നും താ​ഴോ​ട്ട് ഇ​റ​ക്കു​ക​യാ​യി​രു​ന്നു.​ കോ​ഴി​ക്കോ​ടു നി​ന്നും ക​ണ്ണൂ​രി​ലെ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കൃ​തി​ക ബ​സി​ലാ​ണ് സം​ഭ​വം. പ​യ്യോ​ളി പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഫൈ​ൻ ഈ​ടാ​ക്കി.

ബ​സു​ക​ള്‍ ഹൈ​വേ​യി​ലൂ​ടെ ക​ട​ന്നു​പോ​യി മു​ക​ളി​ലെ ഭാ​ഗ​ത്ത് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​തോ​ടെ സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ തി​ക്കോ​ടി​യി​ലെ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ ബ​സു​ക​ള്‍ ക​ട​ന്നു​പോ​ക​ണ​മെ​ന്ന പൊലിസ് നി​ര്‍​ദ്ദേ​ശം ഉ​ണ്ടാ​യി​ട്ടും പ​ല ബ​സു​ക​ളും നി​ര്‍​ദ്ദേ​ശം അ​വ​ഗ​ണി​ച്ച് പു​തി​യ ഹൈ​വേ​യി​ലൂ​ടെ ത​ന്നെ സ​ര്‍​വീ​സ് തു​ട​രു​ക​യാ​ണ്. കോ​ഴി​ക്കോ​ട്- വ​ട​ക​ര ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ന്ന ലി​മി​റ്റ​ഡ് ബ​സു​ക​ളാ​ണ് ബൈ​പാ​സി​ലൂ​ടെ പോ​കു​ന്ന​ത്.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up