x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ർ​ട്ടു​കൊ​ച്ചി ബീ​ച്ചി​ൽ മാ​ലി​ന്യ ചാ​ക്കു​ക​ളു​ടെ കൂ​മ്പാ​രം

വെബ് ഡെസ്ക്
Published: September 27, 2026 01:15 AM IST | Updated: September 27, 2026 01:15 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി ബീ​ച്ച് ക​വാ​ട​ത്തി​നു സ​മീ​പം ചാ​ക്കി​ലാ​ക്കി കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യക്കൂമ്പാ​രം.

ഫോ​ർ​ട്ടു​കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര  ശു​ചീ​ക​ര​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ർ​ട്ടു​കൊ​ച്ചി ബീ​ച്ചി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ ചാ​ക്കു​ക​ൾ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്നു.

ബീ​ച്ചി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ ത​ന്നെ മാ​ലി​ന്യം ശേ​ഖ​രി​ച്ച ചാ​ക്കു​ക​ള്‍ അ​ടു​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് ത​ന്നെ ഈ ​മാ​ലി​ന്യ ചാ​ക്കു​ക​ളാ​ണ്. മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ചാ​ക്കു​ക​ളി​ല്‍ ഒ​രു ഭാ​ഗം നീ​ക്കം ചെ​യ്തെ​ങ്കി​ലും ബാ​ക്കി​യു​ള്ള​വ ബീ​ച്ചി​ല്‍ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
ഫോ​ര്‍​ട്ടുകൊ​ച്ചി ബീ​ച്ചി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​ത് വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്, തെ​ർ​മോ​കോ​ൾ, റ​ബ​ർ, മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ, ഗ്ലാ​സ്, മെ​റ്റ​ൽ  എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ച്ച് 67 ചാ​ക്കു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,007 കി​ലോ മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്.​അ​ടി​യ​ന്തി​ര​മാ​യി മാ​ലി​ന്യ ചാ​ക്കു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up