വടക്കാഞ്ചേരി: മുള്ളൂർക്കര ആറ്റൂർ കമ്പനിപ്പടിക്കൽ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വാടവരമ്പ് തലമപറമ്പിൽ അബൂബക്കർ മകൻ സക്കീറാണ് മരിച്ചത്.
കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു അപകടം. ഗുരുതരപരിക്കേറ്റ സക്കീറിനെ തൃശുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ചെറുതുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി.
Tags : homeowner undergoing treatment