x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ൽ വ​ലി​യ ദീ​പ​സ്തം​ഭം സ​മ​ർ​പ്പ​ണം തി​ങ്ക​ളാ​ഴ്ച


Published: June 13, 2026 07:04 AM IST | Updated: June 13, 2026 07:04 AM IST

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​നു​മു​ന്നി​ലെ 116 വ​ർ​ഷം​മു​ൻ​പ് സ്ഥാ​പി​ച്ച വ​ലി​യ ദീ​പ​സ്തം​ഭം അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ശേ​ഷം ന​വീ​ക​രി​ച്ച​തി​ന്‍റെ സ​മ​ർ​പ്പ​ണം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ആ​റി​ന് ദേ​വ​സ്വം​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. 26.5 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പു​തി​യ തേ​ക്കി​ൻ​ക​ഴ പി​ടി​പ്പി​ച്ച് അ​തി​നു​മു​ക​ളി​ൽ ഉ​റ​പ്പി​നാ​യി പൈ​പ്പ് കെ​യിം​സിം​ഗ് പി​ടി​പ്പി​ച്ചാ​ണു വെ​ള്ളോ​ടി​ൽ തീ​ർ​ത്ത 13 ത​ട്ടു​ക​ൾ പോ​ളിഷ് ചെ​യ്തുപി​ടി​പ്പി​ച്ച​ത്.

അ​ടിഭാഗത്ത് 2.5 അ​ടി​യി​ൽ പി​ച്ച​ള പൊ​തി​ഞ്ഞി​ട്ടു​ണ്ട്.1906 ൽ (1085 ​ചി​ങ്ങം ഒ​ന്നി​ന്) എ​ഐ​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​രാ​ണു ദീ​പ​സ് തം​ഭം വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ച്ച​ത്.

Tags : nattu vishesham amppost will be dedicated

Recent News

Corehub Up