പ്രതീക്ഷാ ഭവന് സ്പെഷല്‍ സ്കൂളിന് സ്നേഹോപഹാരങ്ങള്‍ കൈമാറിയപ്പോൾ.
തൊടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ നന്മയുടെ വേറിട്ട മാതൃകയായി തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിലെ കുരുന്നുകള്‍.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊടുപുഴ പ്രതീക്ഷാഭവന്‍ സ്പെഷല്‍ സ്കൂളിലെ 180 കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്നേഹോപകാരങ്ങള്‍ വിദ്യാര്‍ഥികള്‍ കൈമാറിയപ്പോള്‍ അത് കാരുണ്യത്തിന്റെ തൂവല്സ്പര്ശമായി. കൊച്ചു കൂട്ടുകാരുടെ സമ്മാനപ്പൊതികളിലൂടെ ഇവരുടെ സ്നേഹവും കരുതലുമാണ് പ്രതീക്ഷാഭവനിലേക്ക് ഒഴുകിയെത്തിയത്.
വിദ്യാര്‍ഥികള്‍ സ്വയം സമാഹരിച്ച വസ്ത്രങ്ങള്‍, കളറിംഗ് ബുക്കുകള്‍, പേന, പെന്‍സില്‍, ക്രയോണുകള്‍, ക്ലേ, വാട്ടര്‍ കളറുകള്‍ എന്നിവയ്ക്കു പുറമേ സോപ്പ്, ഡയപ്പര്‍, സാനിറ്ററി നാപ്കിന് ഉള്‍പ്പെടെയുള്ള വ്യക്തിഗത ശുചിത്വ സാമഗ്രികള്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ആകര്‍ഷകമായ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയും കൈമാറി.
ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സജി മാത്യു, യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് ഷിന്റോ ജോര്‍ജ്, അധ്യാപകരായ സിസ്റ്റര്‍ അനിറ്റ, സിസ്റ്റര്‍ കൊച്ചുറാണി, സിസ്റ്റര്‍ ആന്‍സ്മരിയ, ആല്ബിന് ജോസഫ്, മാത്യു ജോസ്, രമ്യ മുരളി, അഞ്ജു ജോസഫ്, ടിഷ ജോസ് എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvisesham DistrictNews DeepikaNews Pratheeksha Bhavan.