പ്രതീകാത്മക ചിത്രം
പള്ളുരുത്തി: നാളുകളായി അപകടാവസ്ഥയിലായിരുന്ന കുമ്പളങ്ങി പഞ്ചായത്തിലെ കോളനിക്ക് സമീപമുള്ള മുരിക്കത്തറ പാലം തകർന്ന് ബൈക്ക് യാത്രികൻ വെള്ളത്തിൽ വീണു. വ്യാഴാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവം. കോളനിയിൽ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. പാലം തകർന്നതോടെ കോളനിയിലേക്കും പുറത്തേക്കുമുള്ള യാത്ര ദുരിതത്തിലായി. രണ്ട് കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് കോളനിയിലേക്ക് എത്താനും പുറത്തേക്ക് പോകാനും കഴിയുന്നത്.
പാലത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും പ്രദേശവാസികളുടെ യാത്രാദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews