രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ നിന്ന് എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികള്‍ സിനിമാതാരം മിയാ ജോര്‍ജ്, കോളജ് മാനേജര്‍ ഫാ.ബ
രാമപുരം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മാര്‍ ആഗസ്തീനോസ് കോളജിന് തിളക്കമാര്‍ന്ന വിജയം. വിവിധ മത്സരങ്ങളില്‍ 17 എ ഗേഡും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ടി. ജെ. ശ്രാവണ്‍ചന്ദ്രന്‍ സ്പോട് പെയിന്റിംഗില്‍ ഒന്നാം സ്ഥാനവും ക്ലേ മോഡലിഗില് രണ്ടാം സ്ഥാനവും പോസ്റ്റര്‍ ഡിസൈനിംഗില്‍ എ ഗ്രേഡും നീരജ ബി. നായര്‍ക്ക് നാടോടി നൃത്തം, മോഹിനിയാട്ടം, ഭാരതനാട്ട്യം എന്നിവയില്‍ എ ഗ്രേഡും, തപസ്യ സോണിയ്ക്ക് കവിതാ പാരായണം, കവിത രചന, ചെറുകഥ എന്നിവയില്‍ എ ഗ്രേഡും ആവണി ശ്രീധര്‍, സോനാ സണ്ണി എന്നിവര്‍ക്ക് മെഹന്ദിയില്‍ എ ഗ്രേഡും ബ്ലെസല് എം. റെജിയ്ക്ക് ലളിത ഗാനത്തില്‍ എ ഗ്രേഡും സൂര്യ സോമന് പാശ്ചാത്യ ഉപകരണ സംഗീതത്തില്‍ എ ഗ്രേഡും അല്‍മോ മോണോആക്ടില്‍ എ ഗ്രേഡും ഗ്രൂപ് മത്സരങ്ങളില്‍ തിരുവാതിരകളിയിലും പരിചമുട്ട് കളിയിലും എ ഗ്രേഡും നേടി.
വിജയികളെ കോളജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ ജോബിന് പി. മാത്യു, ഷീബാ തോമസ്, കോളജ് യൂണിയന് ചെയര്മാന് ടി. ജെ. ശ്രാവണ്‍ ചന്ദ്രന്, യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.