തിരുവോണ നാളില്‍ ഒരുക്കിയ കൂറ്റന്‍ പൂക്കളം
നെയ്യാറ്റിന്‍കര : കാഞ്ഞിരംകുളം ബൈപാസിനു സമീപം പെരുന്താന്നി ബ്രദേഴ്സ് എന്ന യുവജന കൂട്ടായ്മ തിരുവോണ നാളില്‍ ഒരുക്കിയ കൂറ്റന്‍ പൂക്കളം ശ്രദ്ധേയമായി. 2500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള പൂക്കളം സാക്ഷാത്കരിക്കപ്പെട്ടത് പതിനഞ്ചിലേറെ കലാകാരന്മാരുടെ രണ്ടാഴ്ചയോളത്തെ അധ്വാനത്തിന്റെ ഫലമായാണ്. കേരളത്തിന്റെ തനിമയും ഓണത്തിന്റെ പാരന്പര്യവും ത്രീഡി സാങ്കേതികവിദ്യയും നന്നായി സമന്വയിപ്പിച്ചാണ് പൂക്കളം യാഥാര്‍ഥ്യമാക്കിയത്. തിരുവോണ നാളില്‍ രാവിലെ പത്ത് മുതല്‍ പൂക്കളം ദര്‍ശിക്കാന്‍ സന്ദര്‍ശകരെ അനുവദിച്ചു. ശില്‍പ്പി രാജേഷിന്റെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത്. 28 വര്‍ഷമായി ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ ഓണപ്പൂക്കളം ഒരുക്കാറുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews