സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആലക്കോട് സെന്റ് മേരീസ് കോൺവന്റ് സ്കൂളിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം.
ആലക്കോട്: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോൾ മുൻ വർഷങ്ങങ്ങളിലെ പോലെ ആലക്കോട് സെന്റ് മേരീസ് കോൺവന്റ് സ്കൂൾ ഇത്തവണയും സമ്പൂർണ വിജയം നേടി. 99.2 ശതമാനം മാർക്ക് നേടിയ എസ്. പൂജാലക്ഷ്മി ഒന്നാമത്തെത്തി. റിച്ച മേരി ജയിംസ്, ആൽവിൻ അലക്സ് കുര്യൻ എന്നിവർ 99 ശതമാനം മാർക്കോടെ രണ്ടാംസ്ഥാനം പങ്കുവച്ചു.
ആര്യ ബിജു, കാർത്തിക് വിനോദ് എന്നിവർ 98.4 ശതമാനവും അന്ന റോസ് പോൾ 98 ശതമാനം മാർക്കോടെ നാലാം സ്ഥാനവും നേടി. 86 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 49 കുട്ടികൾക്ക് 90 മുകളിൽ മാർക്ക് നേടി. 80 ശതമാനം മുകളിൽ മാർക്ക് നേടി 22 വിദ്യാർഥികളും ഒന്നാം ക്ലാസ് മാർക്ക് നേടി 15 വിദ്യാർഥികളും മികച്ച വിജയം നേടി. മലയാളം, ഗണിതം, സയൻസ്, സോഷ്യൽ, ഐടി എന്നീ വിഷയങ്ങളിൽ മുഴുവൻ സ്കോറും നേടിയാണ് പൂജാലക്ഷ്മി വിദ്യാലയത്തിൽ ഒന്നാമത്തെത്തിയത്. മികച്ച വിജയം നേടിയവരെ പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി സിജെ, മാനേജർ സി. തോംസീന, അധ്യാപകർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.