x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​ര്‍–​പൊ​ന്‍​കു​ന്നം റോ​ഡ് ജം​ഗ്ഷ​നി​ലും ട്രാ​ഫി​ക് സി​ഗ്ന​ല്‍ വേ​ണം

വെബ് ഡെസ്ക്
Published: July 27, 2026 10:22 PM IST | Updated: July 27, 2026 10:22 PM IST

പൊ​ന്‍​കു​ന്ന​ത്ത് ​പാ​ലാ റോ​ഡ് സം​ഗ​മി​ക്കു​ന്ന ട്രാ​ഫി​ക് ക​വ​ല.

പൊ​ന്‍​കു​ന്നം: ടൗ​ണി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ന്‍ നി​ല​വി​ലു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം കൂ​ടു​ത​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ളും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് വി​വി​ധ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്ന വാ​ഹ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ അ​വ മാ​ത്രം മ​തി​യാ​കു​ന്നി​ല്ലെ​ന്നാ​ണ് അ​നു​ഭ​വം.

പു​ന​ലൂ​ര്‍ - പൊ​ന്‍​കു​ന്നം റോ​ഡ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് സം​ഗ​മി​ക്കു​ന്ന​ത് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്പി​ലാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ക​യ​റ്റം ക​യ​റി​യാ​ണ്. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് ബ​സു​ക​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ട്ട​യം റൂ​ട്ടു​ക​ളി​ലേ​ക്ക് തി​ര​ഞ്ഞി​റ​ങ്ങു​മ്പോ​ള്‍ മ​ണി​മ​ല റൂ​ട്ടി​ല്‍ നി​ന്നെ​ത്തു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​യ​റ്റ​ത്തി​ല്‍ കാ​ത്തു​കി​ട​ക്കേ​ണ്ടി വ​രും. ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടു​മ്പോ​ഴേ​ക്കും മ​ണി​മ​ല റോ​ഡി​ല്‍ അ​ര കി​ലോ​മീ​റ്റ​റി​ലേ​റെ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യാ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള റ​ബ​ര്‍​ത്ത​ടി​യു​മാ​യി നി​ര​വ​ധി ലോ​റി​ക​ളാ​ണ് ഒ​ന്നൊ​ന്നാ​യി പൊ​ന്‍​കു​ന്നം വ​ഴി പെ​രു​മ്പാ​വൂ​ര്‍​ക്കാ​യി എ​ത്തു​ന്ന​ത്. അ​വ ക​ട​ന്നു​പോ​കാ​തെ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​യാ​ത്ര ന​ട​ക്കി​ല്ല.

അ​തി​നാ​ല്‍ പാ​ലാ റോ​ഡ് സം​ഗ​മി​ക്കു​ന്ന ക​വ​ല​യി​ലേ​തു​പോ​ലെ ഇ​വി​ടെ​യും ട്രാ​ഫി​ക് വി​ള​ക്കു​ക​ള്‍ വേ​ണ്ടി വ​രും. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ന്നി​ലെ പു​ന​ലൂ​ര്‍ - പൊ​ന്‍​കു​ന്നം റോ​ഡ് സം​ഗ​മി​ക്കു​ന്ന ക​വ​ല​യി​ല്‍ കൂ​ടി ട്രാ​ഫി​ക് സി​ഗ്ന​ല്‍ വ​ന്നാ​ല്‍ അ​ത് കു​റ​ച്ചു​കൂ​ടി ഫ​ല​പ്ര​ദ​മാ​വും. 50 മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റു​മാ​റി​യു​ള്ള പാ​ലാ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലു​മാ​യി ബ​ന്ധി​പ്പി​ച്ച് സ​മ​യ​ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലേ വി​ജ​യി​ക്കൂ. ഇ​തി​ന് കൃ​ത്യ​മാ​യ പ​ഠ​നം ന​ട​ത്തി, എ​ത്ര​സ​മ​യം ഓ​രോ റൂ​ട്ടി​ലേ​ക്കും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ണ​ക്കാ​ക്കി സി​ഗ്ന​ല്‍ സ്ഥാ​പി​ക്കേ​ണ്ടി വ​രും. ഇ​തു​കൂ​ടി ന​ട​പ്പാ​ക്കി​യെ​ങ്കി​ല്‍ മാ​ത്ര​മേ പൊ​ന്‍​കു​ന്ന​ത്തെ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് പ​രി​ഹാ​ര​മാ​കൂ.

Tags : Nattuvishesham DistrictNews DeepikaNews traffic signal

Recent News

Corehub Up