x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​റി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ന്‍ ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ​ദ്ധ​തി

വെബ് ഡെസ്ക്
Published: November 1, 2026 10:55 PM IST | Updated: November 1, 2026 10:55 PM IST

മൂ​ന്നാ​റി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച​പ്പോ​ൾ.


മൂ​ന്നാ​ര്‍: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ മൂ​ന്നാ​റി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ന്‍ ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. "ശു​ചി​ത്വ മൂ​ന്നാ​ര്‍ സു​ന്ദ​ര മൂ​ന്നാ​ര്‍' എ​ന്ന് പേ​രി​ട്ട പ​രി​പാ​ടി ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ല്‍ ഊ​ന്നി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും സം​ഘ​ട​ന​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​റി​ല്‍ എ​ത്തു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. മൂ​ന്നാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ദേ​വി​കു​ളം സ​ബ് ക​ള​ക്‌​ട​ര്‍ വി.​എം. ആ​ര്യ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​ നി​ര​വ​ധി​ പേ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up