x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ​വു​മാ​യി ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി


Published: December 6, 2025 09:38 PM IST | Updated: December 6, 2025 09:38 PM IST

ജോ​യി ക​ള​രി​ക്ക​ല്‍ ത​ന്‍റെ ചി​ഹ്ന​മാ​യ ചൂ​ലും അ​നൗ​ണ്‍​സ്മെ​ന്‍റ് സ്പീ​ക്ക​റും സ്‌​കൂ​ട്ട​റി​നു പു​റ​കി​ല്‍ വ​ച്ചു കെ​ട്ടി ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം. -ദീ​പി​ക.

പാ​ലാ: തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ ചൂ​ലും അ​നൗ​ണ്‍​സ്മെ​ന്‍റ് സ്പീ​ക്ക​റും സ്‌​കൂ​ട്ട​റി​ന്‍റെ പു​റ​കി​ല്‍ വ​ച്ചു​കെ​ട്ടി വ്യ​ത്യ​സ്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വു​മാ​യി ആം ​ആ​ദ്മി സ്ഥാ​നാ​ര്‍​ഥി. പാ​ലാ ന​ഗ​ര​സ​ഭ 19-ാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ക്കു​ന്ന ജോ​യി ക​ള​രി​ക്ക​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

സ്‌​കൂ​ട്ട​റി​നു പു​റ​കി​ല്‍ ചി​ഹ്ന​മാ​യ ചൂ​ലും സ്പീ​ക്ക​റും വ​ച്ചു​കെ​ട്ടി സ്പീ​ക്ക​റി​ല്‍ പെ​ന്‍​ഡ്രൈ​വ് ക​ണ​ക്‌‌​ട് ചെ​യ്തി​രി​ക്കു​ക​യാ​ണ്. പെ​ന്‍​ഡ്രൈ​വ് റി​ക്കാ​ര്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന അ​നൗ​ണ്‍​മെ​ന്‍റ് യാ​ത്ര​യി​ലു​ട​നീ​ളം പ്ലേ ​ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ആ​ദ്യ​മാ​യാ​ണ് ജോ​യി ക​ള​രി​ക്ക​ല്‍ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. മു​മ്പ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പ​ര​മാ​വ​ധി ചെ​ല​വ് കു​റ​ച്ചു പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് ഈ ​രീ​തി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ജോ​യി ക​ള​രി​ക്ക​ല്‍ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ ഡെ​ന്നി ഏബ്ര​ഹാം, സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മാ​യാ രാഹു​ല്‍ എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള മ​റ്റു​ള്ള​വ​ര്‍.

Tags : Aam Aadmi Party nattuvisesham local news

Recent News

Corehub Up