ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഏകദിന നിരാഹാരസമരം ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: രാജ്യത്ത് ആവർത്തിച്ചുണ്ടാകുന്ന പരീക്ഷാ പേപ്പർ ചോർച്ചകൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആംആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉദയൻ സുകുമാരൻ അധ്യക്ഷത വഹിച്ചു.
സാബു അകമല, സംസ്ഥാന വക്താവ് ജോഷി ജോർജ്, വൈസ് പ്രസിഡന്റ് നൗഷാദ്, പുഷ്പ, മുനീർ കാശാമുക്ക്, പ്രദീപ് , രവി, ബാലൻ എന്നിവർ പ്രസംഗിച്ചു.