x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി​യി​ൽ അ​പ​ക​ടം വീ​ണ്ടും: ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം

വെബ് ഡെസ്ക്
Published: July 30, 2026 12:30 AM IST | Updated: July 30, 2026 12:30 AM IST

പെ​രു​മാ​തു​റ : അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ വെ​ളു​പ്പി​ന് ആ​റോ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​വേ അ​ഴി​മു​ഖ​ത്തു​വ​ച്ചു യാ​ന​ങ്ങ​ൾ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ളി​സ്പി​രി​റ്റ്‌ എ​ന്ന വ​ള്ള​വും പെ​രു​മാ​തു​റ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ക്രു​ദീ​ൻ അ​ലി എ​ന്ന വ​ള്ള​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തി​ര​യി​ൽ​പ്പെ​ട്ടു നി​യ​ന്ത്ര​ണം​ന​ഷ്ട​പ്പെ​ട്ട ഫ​ക്രു​ദീ​ൻ അ​ലി​യെ​ന്ന കാ​രി​യ​ർ വ​ള്ളം ഹോ​ളി​സ്പി​രി​റ്റ്‌ എ​ന്ന ഫൈ​ബ​ർ വ​ള്ള​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഹോ​ളി​സ്പി​രി​റ്റ്‌ വ​ള്ളം മ​റി​യു​ക​യും വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​തെ​ങ്ങ് വേ​ലി​മു​ക്ക് സ്വ​ദേ​ശി ഔ​സേ​ഫ് ആ​ന്‍റ​ണി (47) ക​ട​ലി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ ഹോ​ളി​സ്പി​രി​റ്റ്‌ എ​ന്ന വ​ള്ളം പൂ​ർ​ണ​മാ​യി ത​ക​രു​ക​യും വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഔ​ട്ട്ബോ​ർ​ഡ് എ​ൻ​ജി​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട​പെ​ടു​ക​യും ചെ​യ്തു. നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags : Nattuvishesham Districtnews Muthalappozhi

Recent News

Corehub Up