കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം.
വണ്ടിപ്പെരിയാർ: 62 -ാം മൈലിനു സമീപം കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം 5.30ന് കുമളിയിൽനിന്നു കൊന്നക്കാട്ടിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും സത്രത്തിൽനിന്നു കുമളിയിലേക്ക് പോവുകയായിരുന്ന സഫാരി ജീപ്പുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസിയുടെയും ജീപ്പിന്റെയും മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മുന്പേ പോയ വാഹനത്തെ മറികടക്കാൻ ജീപ്പ് ശ്രമിക്കുന്നതിനിടെ വളവിൽ എതിരേ വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുമളി കെഎസ്ആർടിസി ഡിപ്പോയിൽനിന്നു മറ്റൊരു വാഹനം എത്തിച്ച് യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോയി.
Tags : Accident NattuVishasham DistrictNews