x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടക്കുറുശി-ശി​രു​വാ​ണി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാകുന്നു

വെബ് ഡെസ്ക്
Published: July 7, 2026 02:41 AM IST | Updated: July 7, 2026 02:41 AM IST

കാ​ടു​ക​യ​റി കി​ട​ക്കു​ന്ന ഇ​ട​ക്കു​ർ​ശി-ശി​രു​വാ​ണി അ​ന്ത​ർ സം​സ്ഥാ​നപാ​ത.

പാ​ല​ക്ക​യം: ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​ർ​മി​ച്ച് പ​രി​പാ​ലി​ച്ചു​പോ​രു​ന്ന ഇ​ട​ക്കു​ർ​ശി-​പാ​ല​ക്ക​യം-​ശി​രു​വാ​ണി റോ​ഡ് കാ​ടു​ക​യ​റി​യ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​താ​യി പ​രാ​തി.‌


ശി​രു​വാ​ണി ഡാ​മി​ൽ നി​ന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നു പ​ക​ര​മാ​യ് അ​വ​ർ നി​ർ​മി​ച്ച റോ​ഡി​ൽ മ​ര​ങ്ങ​ളും വ​ള്ളി​ച്ചെ​ടി​ക​ളും വ​ള​ർ​ന്ന് റോ​ഡി​ലേ​യ്ക്ക് കി​ട​ക്കു​ന്ന​തി​നാ​ൽ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് കാ​ണാ​നാ​കു​ക. പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ന്ന​തും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ചെ​ന്ന് ഇ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​ക​യ​റി പ​ട​ർ​ന്നു​കി​ട​ക്കു​ന്ന​തു​കാ​ര​ണം ഇ​ഴ​ജ​ന്തു​ക്ക​ള​ട​ക്കം ക​യ​റി കി​ട​ക്കു​ക​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ റോ​ഡി​ലൂ​ടെ പോ​കു​ന്ന​തും പ​തി​വാ​ണ്. എ​ല്ലാ വ​ർ​ഷ​വും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യും വ​ശ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ നി​ർ​മി​ക്കു​ക​യും ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും കാ​ടു​ക​ൾ വെ​ട്ടി നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി യാ​തൊ​രു​വി​ധ പ്ര​വൃ​ത്തി​ക​ളും ചെ​യ്യു​ന്നി​ല്ല.

റോ​ഡി​ലെ മെ​റ്റ​ൽ ഇ​ള​കി കു​ണ്ടും കു​ഴി​യു​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ ചാ​ടി മ​റി​യു​ന്ന​തും പ​തി​വാ​ണ്. കാ​ടി​നു​ള്ളി​ൽ പ​ന്നി​ക​ളും പാ​മ്പു​ക​ളും കി​ട​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ കു​റു​കെ ചാ​ടു​ന്ന​തും സ്ഥി​ര​മാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Accidents Nattuvishesham District News

Recent News

Corehub Up