x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു


Published: May 23, 2026 12:49 AM IST | Updated: May 23, 2026 12:49 AM IST

ക​രി​ക്കോ​ട്ട​ക്ക​രി - എ​ടൂ​ർ റീ​ച്ച​ിലെ വെ​മ്പു​ഴ ചാ​ലി​ൽ ഉ​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ൾ.

ഇ​രി​ട്ടി: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന മ​ല​യോ​ര ഹൈ​വേ ക​രി​ക്കോ​ട്ട​ക്ക​രി-എ​ടൂ​ർ റീ​ച്ചി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വെ​മ്പു​ഴ​ച്ചാ​ൽ ജീ​സ​സ് വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പം ഓ​ട്ടോ റി​ക്ഷ​യും ഓ​ട്ടോ ടാ​ക്സി​യും കൂ​ട്ടി​യി​ടി​ച്ച് ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും ത​ക​രു​ക​യും ചെ​യ്തു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​തി​ന​ടു​ത്ത ത​ന്നെ ബൈ​ക്കും പി​ക്ക​പ്പ് ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​യാ​യ പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ര​ത​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്തു. മ​റ്റൊ​ര​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചി​രു​ന്നു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വും നി​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ശ്ര​ദ്ധ​മാ​യു അ​മി​ത വേ​ഗ​ത​യി​ലും സ​ഞ്ച​ര​കി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : Accidents nattuvishesham local news

Recent News

Corehub Up