x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യപാ​ത സ​ർ​വീ​സ് റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു


Published: January 13, 2026 01:07 AM IST | Updated: January 13, 2026 01:07 AM IST

കാ​ള​മു​റി തെ​ക്ക് ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പെ​ട്ടി ഓ​ട്ടോ.

ക​യ്പ​മം​ഗ​ലം: കാ​ള​മു​റി മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ന​മ്പി​ക്കു​ന്നി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് പെ​ട്ടി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ കാ​ള​മു​റി തെ​ക്ക് ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു​പീ​ടി​ക ഭാ​ഗ​ത്തേ​ക്ക് സി​മ​ന്‍റ് ക​യ​റ്റി പോ​യി​രു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​ക്ക് പി​റ​കി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യി​രു​ന്ന സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട പെ​ട്ടി ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

ഓ​ട്ടോ ഡ്രൈ​വ​ർ ച​ളി​ങ്ങാ​ട് സ്വ​ദേ​ശി ജ​മാ​ലി​നെ പ​രി​ക്കു​ക​ളോ​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദേ​ശീ​യ പാ​ത നി​ർ​മ്മാ​ണം കാ​ര​ണം സ​ർ​വീ​സ് റോ​ഡി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പ​ല​തും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കാ​ർ​ക്കു അ​പ​ക​ട​ക്കെ​ണി​യാ​ണ് ഒ​രു​തു​ക്കു​ന്ന​തെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ചും യാ​ത്ര മാ​ർ​ഗം സം​ബ​ന്ധി​ച്ചും കൃ​ത്യ​മാ​യ ദി​ശ ബോ​ർ​ഡു​ക​ൾ പ​ല​യി​ട​ത്തും ഇ​ല്ലാ​ത്ത​തു കൊ​ണ്ട് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. സ​ർ​വീ​സ് റോ​ഡി​ലെ ച​തി​ക്കു​ഴി​ക​ളും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Tags : Accidents nattuvishesham local news

Recent News

Corehub Up