പിടിയിലായ പ്രതികൾ
കുണ്ടറ: താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനും സെക്യൂരിറ്റിക്കും മര്‍ദനമേറ്റ സംഭവുമായി ബന്ധപ്പെട്ട് കരിക്കുഴി സ്വദേശികളായ അലെന്‍, സുനില്‍, നിഖില്‍, റെജിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
രോഗിയുമായി ഹോസ്പിറ്റലില്‍ എത്തിയവര്‍ ആശുപത്രി ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സ്റ്റാഫ് നഴ്സിനെയും സെക്യൂരിറ്റിയെയും മര്‍ദിക്കുകയുമായിരുന്നുവെന്ന് ഹോസ്പിറ്റല്‍ ജീവനക്കാര്‍ പറഞ്ഞു. മര്‍ദനമേറ്റ സ്റ്റാഫ് നഴ്സിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഞായര്‍ രാത്രിയാണ് അക്രമം നടന്നത്.
താലൂക്ക് ആശുപത്രി ജീവനക്കാര്ക്കെതിരേയുണ്ടായ അക്രമത്തിനെതിരേ ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.