പ്രതീകാത്മക ചിത്രം
കോട്ടയം: ഭക്ഷണ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.
പാചകവാതക സിലിണ്ടറിന്റെ നിയന്ത്രണം പിന്‍വലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ചായ ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹോട്ടലുകളിലും ബേക്കറികളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണം.
നിശ്ചിത വിലയിലും അധികമായി മറ്റു ചാര്‍ജുകള്‍ ഈടാക്കുന്നത് നിയമവിധേയമല്ല. ഇതു സംബന്ധിച്ച് പരാതികളുണ്ടായാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. പഴം, പച്ചക്കറി, പലചരക്ക് വില്‍പ്പന കേന്ദ്രങ്ങളിലും മത്സ്യ മാര്‍ക്കറ്റുകളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുംവിധം വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാര്‍ഹിക സിലിണ്ടറുകള്‍ ദുരുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സിലിണ്ടറുകള്‍ കണ്ടുകെട്ടി പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Tags : excessive prices NattuVishasham DistrictNews