x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡാ​ക്കി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു

വെബ് ഡെസ്ക്
Published: October 14, 2026 10:10 PM IST | Updated: October 14, 2026 10:10 PM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ.

അ​മ്പ​ല​പ്പു​ഴ: തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച അ​ഡാ​ക്കി​ന്‍റെ (ഏ​ജ​ൻ​സി ഫോ​ർ ഡെ​വ​ല​പ്മെന്‍റ് അ​ക്ക്വാ​ക​ൾ​ച്ച​ർ) കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ നീ​ർ​ക്കു​ന്ന​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​തേ ദി​ശ​യി​ൽ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​ൽ 01 ഡി​ജി 7378 ന​മ്പ​ർ എ​ന്ന കാ​റി​ന്‍റെ മു​ൻ ഭാ​ഗം ത​ക​ർ​ന്നു. ജ​ന​റ​ൽ മാ​നേ​ജ​ർ ഇ​ഗ്നേ​ഷ്യ​സ് മ​ൺ​റോ​യും ഡ്രൈ​വ​റും മാ​ത്ര​മാ​ണ് കാ​റി​ലുണ്ടാ​യി​രു​ന്ന​ത്. ഇ​ഗ്നേ​ഷ്യ​സ് മ​ൺ​റോ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ തേ​ടി​യ ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്കുപോ​യി.

കാ​ർ അ​മ്പ​ല​പ്പു​ഴ പൊ​ലി​സ് ക​സ്റ്റഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ‌​ർ ചെ​യ്തു. അ​ഡാ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ർ ഏ​റ്റെ​ടു​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും വി​ട്ടു ന​ൽ​കി​യി​ല്ല. അ​ഡാ​ക്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​യി നി​യ​മി​ച്ചു.

അ​ഡാ​ക്കും തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നും ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലാ​ണ്. അ​ഡാ​ക്കി​ന്‍റെ നി​ല​വി​ലെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന കാ​റാ​ണ് ഇ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത്. അ​ർ​ത്തു​ങ്ക​ൽ ഗ​വ. റീ​ജ​ന​ൽ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മാ​ണം അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്നു എ​ന്നാ​ണ് ജോ​ലി നോ​ക്കു​ന്ന ഓ​ഫി​സി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ അ​പ​ക​ടം ന​ട​ന്ന ദി​വ​സം ഹൈ​സ്കൂ​ളി​ൽ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ഡാ​ക്കി​ന്‍റെ കാ​ർ ഉ​പ​യോ​ഗി​ച്ച​തി​നു വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ അ​ഡാ​ക് അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ല. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി കൂ​ടി​യാ​ണ് ഇ​ഗ്നേ​ഷ്യ​സ്.

Tags : accident NattuVishasham DistrictNews

Recent News

Corehub Up