x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​വാ​സി​ക​ൾ​ക്കാ​യി മു​ണ്ടേ​രി വ​ന​ത്തി​ൽ പാ​ല​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: October 3, 2026 10:43 PM IST | Updated: October 3, 2026 10:43 PM IST

പാ​ലം പ്ര​ദേ​ശം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ര​ണ്ട് പാ​ല​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി. വാ​ണി​യം​പു​ഴ​യ്ക്ക് കു​റു​കേ ത​രി​പ്പ​പൊ​ട്ടി​യി​ലും കു​ന്പ​ള​പ്പാ​റ കു​റു​ന്പി പു​ഴ​യി​ലു​മാ​ണ് പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യ​ത്. പാ​ലം നി​ർ​മാ​ണ​ത്തി​ന് 6.25 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ത​രി​പ്പ​പൊ​ട്ടി, കു​ന്പ​ള​പ്പാ​റ ഉ​ന്ന​തി​ക​ളി​ലു​ള്ള​വ​രു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് പാ​ല​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

പാ​ല​ങ്ങ​ളു​ടെ നി​ർ​ദി​ഷ‌്ട പ്ര​ദേ​ശ​ങ്ങ​ൾ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യും പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നോ​ദ്കു​മാ​ർ ചാ​ലി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ചു.
ത​രി​പ്പ​പൊ​ട്ടി​യി​ൽ 40 മീ​റ്റ​ർ നീ​ള​ത്തി​ലും 4.5 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം പ​ണി​യു​ക. കു​ന്പ​ള​പ്പാ​റ​യി​ൽ 10 മീ​റ്റ​ർ നീ​ള​ത്തി​ലും 4.5 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പാ​ലം. ര​ണ്ട് പാ​ല​ങ്ങ​ൾ​ക്കും 250 മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റ് അ​പ്രോ​ച്ച് റോ​ഡു​ക​ളു​മു​ണ്ടാ​കും. ഉ​ട​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും.

പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ്, വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​ഷ​റ​ഫു​ന്നീ​സ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ബ്ദു കു​ന്നു​മ്മ​ൽ, എ.​പി. സാ​ദി​ഖ​ലി, സി​ന്ധു അ​ശോ​ക​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​ആ​ർ. മാ​ധ​വ​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ. ​റു​ബീ​ന, രാ​ജു തു​രു​ത്തേ​ൽ, സി.​വി. മു​ജീ​ബ്, ഉ​ബൈ​ദ് കാ​ക്കീ​രി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.ax

Tags : Nattuvishesham Districtnews Deepikanews Administrative sanction

Recent News

Corehub Up