x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വി​ത്രേ​ശ്വ​ര​ത്ത് ര​ണ്ട് റോ​ഡു​ക​ള്‍​ക്ക് നാ​ല​ര​ക്കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: November 2, 2026 01:25 AM IST | Updated: November 2, 2026 01:25 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം:​പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ല്‍ ത​ക​ര്‍​ന്നു​കി​ട​ന്നി​രു​ന്ന ര​ണ്ട് ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് നാ​ല​ര​ക്കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. പ​വി​ത്രേ​ശ്വ​രം ക​ള്‍​ച്ച​റ​ല്‍ ജം​ഗ്ഷ​ന്‍-​കൈ​ത​ക്കോ​ട് ഇ​ന്ത്യ​ന്‍ ബാ​ങ്ക് -കോ​ഴി​ക്കോ​ട​ന്‍​മു​ക്ക് റോ​ഡി​ന് മൂ​ന്നു​കോ​ടി​യും ഉ​ണ്ടാ​ന്റ​മു​ക്ക് എ​സ്എ​ന്‍​പു​രം-​ഭ​ജ​ന​മ​ഠം റോ​ഡി​ന് ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്.

പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ് റോ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്. കൈ​ത​ക്കോ​ടു​മു​ത​ല്‍ കോ​ഴി​ക്കോ​ട​ന്‍​മു​ക്കു​വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഏ​റ്റ​വും ദു​രി​തം. കൈ​ത​ക്കോ​ട് ഇ​ണ്ടി​ള​യ​പ്പ​ന്‍ ക്ഷേ​ത്രം, ക​ന്യാ​ര്‍​കാ​വ് വ​ന​ദു​ര്‍​ഗാ നാ​ഗ​രാ​ജ​ക്ഷേ​ത്രം എ​ന്നി​വ ഈ ​റോ​ഡി​നോ​ടു ചേ​ര്‍​ന്നാ​ണു​ള്ള​ത്. മാ​ത്ര​മ​ല്ല സ്‌​കൂ​ള്‍ ബ​സ് ഉ​ള്‍​പ്പ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി പോ​കു​ന്നു​ണ്ട്.

പ​ഴ​യ​ചി​റ ഉ​ണ്ടാ​ന്റ​മു​ക്കി​ല്‍ തു​ട​ങ്ങി എ​സ്എ​ന്‍​പു​രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ മു​ന്നി​ല്‍​ക്കൂ​ടി ഭ​ജ​ന​മ​ഠം ജം​ഗ​്ഷ​നി​ലെ​ത്തു​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ റോ​ഡ്. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ഏ​ക​വ​ഴി​യാ​ണ് ഈ ​പാ​ത. കൂ​ടാ​തെ ര​ണ്ട് സ്‌​കൂ​ളു​ക​ളും മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ളും അ​യി​രൂ​ര്‍​ക്കു​ഴി ഭ​ഗ​വ​തി​ക്ഷേ​ത്ര​വും ക​ശു​വ​ണ്ടി ഫാ​ക്‌ടറി​ക​ളും പ​ട്ടി​ക​ജാ​തി ഉ​ന്ന​തി​ക​ളും ഉ​ള്‍​പ്പെ​ടെ ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്നു. വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തു​കാ​ര​ണം ചെ​റു​വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​ഴി പോ​കാ​ന്‍ ധൈ​ര്യ​പ്പെ​ടാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു.

പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും റോ​ഡ് ന​വീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു തു​ക അ​നു​വ​ദി​ക്കാ​ന്‍ പ​രി​ശ്ര​മം ന​ട​ത്തി​യ എം​എ​ല്‍​എ​യെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ അ​ഭി​ന​ ന്ദി​ച്ചു.

 

Tags :

Recent News

Corehub Up