x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​ന്ത്ര​വ​ത്ക​ര​ണം പ്രോ​ത്സാ​ഹിപ്പിക്കാൻ കാ​ർ​ഷി​ക യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ


Published: June 29, 2026 05:48 AM IST | Updated: June 29, 2026 05:48 AM IST

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ യ​ന്ത്ര​വ​ത്ക​ര​ണം കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കു​ന്ന "സ​ബ്മി​ഷ​ൻ ഓ​ണ്‍ അ​ഗ്രി​ക​ൾ​ച്ച​റ​ൽ മെ​ക്ക​നൈ​സേ​ഷ​ൻ’​പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2026-27 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ 11 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്നു​വ​രെ സ്വീ​ക​രി​ക്കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ, വി​ള​വെ​ടു​പ്പ് യ​ന്ത്ര​ങ്ങ​ൾ, വി​ള സം​സ്ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന് 40 മു​ത​ൽ 50 ശ​ത​മാ​നം വ​രെ സ​ബ്സി​ഡി ല​ഭി​ക്കും. ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ, സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ, ക​ർ​ഷ​ക ഉ​ത്പാ​ദ​ക സം​ഘ​ട​ന​ക​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വയ്​ക്ക് യ​ന്ത്ര​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി തു​ക​യു​ടെ 40 ശ​ത​മാ​നം വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും.

യ​ന്ത്ര​വ​ത്ക​ര​ണം കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ​ക്ക് 30 ല​ക്ഷം രൂ​പ വ​രെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി 80 ശ​ത​മാ​നം (24 ല​ക്ഷം രൂ​പ വ​രെ) ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും. വ​നാ​വ​കാ​ശ നി​യ​മപ​രി​ധി​യി​ൽ ഉ​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും 90 ശ​ത​മാ​നം വ​രെ ആ​നു​കൂ​ല്യം ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി

വ്യ​ക്തി​ഗ​ത അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം അ​നു​വ​ദി​ച്ച ല​ക്ഷ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ, പോ​ർ​ട്ട​ലി​ലെ ’ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റി മോ​ഡ്യൂ​ൾ’ വ​ഴി​യു​ള്ള സു​താ​ര്യ​മാ​യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ന​റു​ക്കെ​ടു​പ്പ് തി​യ​തി​യും ഫ​ല​വും അ​ഗ്രി മി​ഷ​ന​റി പോ​ർ​ട്ട​ൽ വ​ഴി പ്ര​സി​ദ്ധീ​ക​രി​ക്കും. ഈ ​സ്ലോ​ട്ടി​ൽ അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത സ്ലോ​ട്ടി​ൽ വീ​ണ്ടും അ​പേ​ക്ഷി​ക്കാം.

താ​ത്​പ​ര്യ​മു​ള്ള​വ​ർ​ക്ക് agrimachin ery.n ic.in/ index എ​ന്ന ഒൗ​ദ്യോ​ഗി​ക അ​ഗ്രി മെ​ഷി​ന​റി പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി മ​ല​പ്പു​റം ആ​ന​ക്ക​യ​ത്തു​ള്ള കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ ഓ​ഫീ​സു​മാ​യോ അ​ടു​ത്തു​ള്ള കൃ​ഷി​ഭ​വ​നു​മാ​യോ ബ​ന്ധ​പ്പെ​ടാം.

അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ (കൃ​ഷി): +91 9383471643, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്: 91 7736010356, ഇ​മെ​യി​ൽ: [email protected]

Tags : Local News Nattuvishesham Malappuram

Recent News

Corehub Up