ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിൽ നടന്ന ജില്ലാതല പട്ടയ മേളയിൽ മന്ത്രി പി. രാജീവ് പട്ടയം വിതരണം ചെയ്യുന്നു.
കൊച്ചി: അര്‍ഹരായവര്‍ക്ക് പരമാവധി വേഗത്തില്‍ പട്ടയം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പട്ടയം ലഭ്യമായത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കോതമംഗലം ഭാഗത്തെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു.
ലോകത്തിന് തന്നെ മാതൃകയായി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ് .സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ വിവിധ കര്‍മ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പുതുതായി വര്‍ധിപ്പിച്ച ക്ഷേമപെന്ഷന്,സ്ത്രീകള്‍ക്കും തൊഴില്‍രഹിതായ യുവാക്കള്‍ക്കുമുള്ള പ്രത്യേക സഹായം ഉള്‍പ്പടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ നവംബറിൽ തന്നെ പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ താലൂക്കുകളിലായി -310 പട്ടയങ്ങള്‍ വിതരണം ചെയ്തു. കോതമംഗലം -25,കുന്നത്തുനാട് -32, മൂവാറ്റുപുഴ -എട്ട് ,കൊച്ചി -13, കണയന്നൂര്‍-ഒമ്പത് , ആലുവ -നാല് , 209 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 10 ദേവസ്വം പട്ടയം എന്നിവയാണ് വിതരണം ചെയ്തത് .
Tags : P. Rajeev Local News Ernakulam Nattuvishesham