x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌​ട​ർ കു​ട്ട​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു


Published: March 23, 2026 11:35 PM IST | Updated: March 23, 2026 11:35 PM IST

കു​ട്ട​നാ​ട് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ

ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട് നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌​ട​ർ ഇ​മ്പ​ശേ​ഖ​ർ ഐ​എ​എ​സ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ത​യ്യാ​റെ​ടു​പ്പു​ക​ൾ നി​രീ​ക്ഷി​ച്ച് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി. ഭൂ​പ്ര​കൃ​തി കൊ​ണ്ട് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഏ​റ്റ​വും പി​ന്നാക്കം നി​ല്ക്കു​ന്ന ഒ​രു പ്ര​ദേ​ശ​മാ​യ കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചി​ല പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​പ്പോ​ഴും ജ​ല​മാ​ർ​ഗം മാ​ത്ര​മേ എ​ത്തി​ച്ചേ​രാ​ നാ​കൂ എ​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യം നി​ല​നി​ല്ക്കു​ന്നു.

കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഏ​ക​ദേ​ശം മ​ധ്യ​ത്തി​ലാ​യാ​ണ് വി​ത​ര​ണ കേ​ന്ദ്ര​മാ​യ ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. 2014 മു​ത​ൽ നി​യ​മ​സ​ഭ, പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​മാ​യ ഈ ​സ്കൂ​ൾ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മു​ത​ൽ ച​മ്പ​ക്കു​ളം ബ്ലോ​ക്ക് വി​ത​ര​ണ കേ​ന്ദ്രം കൂ​ടി​യാ​ണ്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​യ്ക്കും

വാ​ഹ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ഇ​വി​ടെ നി​ന്ന് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ റോ​ഡ്-​ജ​ല ഗ​താ​ഗ​ത സൗ​ക​ര്യ​വും ഈ ​കേ​ന്ദ്ര​ത്തി​ന് ഉ​ണ്ട്. ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ​ണ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ യു. ​രാ​ജീ​വ്, ഡെ​പ്യു​ട്ടി ത​ഹ​സി​ൽ​ദാ​ർ (എ​ച്ച്.​ക്യു) എ​സ്. സാ​ജു, ഇ​ല​ക്ഷ​ൻ ഡെ​പ്യു​ട്ടി ത​ഹ​സി​ൽ​ദാ​ർ എം. ​രാ​ജേ​ഷ് എ​ന്നി​വ​രും ജി​ല്ലാ ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Alappuzha District nattuvishesham local news

Recent News

Corehub Up