x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലകേ​ര​ള ശ​ങ്കേ​ഴ്‌​സ് ചി​ത്ര​ര​ച​ന/കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ 12ന്

വെബ് ഡെസ്ക്
Published: September 2, 2026 11:38 PM IST | Updated: September 2, 2026 11:38 PM IST

കോ​ട്ട​യം: ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​വും ന്യൂ​ഡ​ല്‍​ഹി ചി​ല്‍​ഡ്ര​ന്‍​സ് ബു​ക്ക് ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 29ാമ​ത് അ​ഖി​ല കേ​ര​ള ശ​ങ്കേ​ഴ്‌​സ് ചി​ത്ര​ര​ച​ന/കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ കോ​ട്ട​യം ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ 12നു ​ന​ട​ത്തും.

കാ​ര്‍​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ചി​ല്‍​ഡ്ര​ന്‍​സ് ബു​ക്‌ട്രസ്റ്റ് ന​ട​ത്തു​ന്ന രാ​ജ്യ​ന്ത​ര ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​ന്‍​പ​ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​രം. രാ​വി​ലെ 10നു ​ന​ഴ്‌​സ​റി ക്ലാ​സ് മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മു​ള്ള പ്ര​ത്യേ​ക ക​ള​റിം​ഗ് മ​ത്സ​ര​വും കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​വും ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള കാ​രി​ക്കേ​ച്ച​ര്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.
മു​തി​ര്‍​ന്ന​വ​ര്‍​ക്കാ​യു​ള്ള കാ​രി​ക്കേ​ച്ച​ര്‍ മ​ത്സ​ര​ത്തി​ന് പ്രാ​യ​പ​രി​ധി​യി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് സ്‌​പെ​ഷ​ല്‍ സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up