പൊൻകുന്നത്ത് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ നിന്ന്.
പൊൻകുന്നം: പൊൻകുന്നം ടൗണ്‍ റിക്രിയേഷൻ ക്ലബ്ബും റെഡ് സ്റ്റാർ സ്വയം സഹായ സംഘവും ചേർന്ന് എണ്ണമരം കയറ്റവും അഖില കേരള വടംവലി മത്സരവും നടത്തി. വടംവലിയിൽ ന്യൂസ്റ്റാർ പൊൻകുന്നം ഒന്നാം സ്ഥാനവും, ആഹാ ഫ്രണ്ട്സ് എടപ്പാൾ രണ്ടാം സ്ഥാനവും മുത്തിയമ്മനാട് കുറവിലങ്ങാട് മൂന്നാംസ്ഥാനവും നേടി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, ഐ.എസ്. രാമചന്ദ്രൻ, കെ. സേതുനാഥ്, കെ.കെ. സന്തോഷ് കുമാർ, ബി. ഗൗതം, പി. മോഹൻ കുമാർ, ലേഖ സാബു, ഷാലിജ സുന്ദരേശൻ, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രതിഭകളെ ആദരിക്കലും നടത്തി.