x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് റേ​ഷ​ന്‍വി​ഹി​തം സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ചെ​ന്ന്

വെബ് ഡെസ്ക്
Published: August 25, 2026 02:19 AM IST | Updated: August 25, 2026 02:19 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: ഓ​ണ​ത്തി​ന് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ അ​രി എ​ത്തി​ക്കാ​തെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​റി​ന്‍റെ വി​സ്മ​യ​മെ​ന്ന് സി​പി​എം. റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി എ​പി​എ​ല്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് 26 രൂ​പ പ്ര​കാ​രം 10 കി​ലോ അ​രി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​മ്പൂ​ര്‍ താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ 224 റേ​ഷ​ന്‍ ക​ട​ക​ളു​ള്ള​തി​ല്‍ 150 റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ മാ​ത്ര​മാ​ണ് എ​പി​എ​ല്‍ വി​ഭാ​ഗ​ത്തി​നു​ള്ള അ​രി എ​ത്തി​യി​ട്ടു​ള്ള​ത്. അ​തും ഒ​ന്നാം ഘ​ട്ടം മാ​ത്ര​മാ​ണെ​ന്നും സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന്‍ പ​റ​ഞ്ഞു.

പൊ​തു​വി​പ​ണി​യി​ല്‍നി​ന്ന് 50 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ന​ല്‍​കി​യാ​ണ് എ​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ ഓ​ണാ​ഘോ​ഷ​ത്തി​നു​ള്ള അ​രി വാ​ങ്ങു​ന്ന​ത്. പ​ഞ്ച​സാ​ര, ശ​ര്‍​ക്ക​ര ഉ​ള്‍​പ്പെ​ടെ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ​ത്തി​നും വി​ല കു​തി​ക്കു​ക​യാ​ണ്. ഇ​തെ​ല്ലാം പു​തി​യ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണെ​ന്ന് സി​പി​എം നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കി​യി​രു​ന്ന അ​ഞ്ച് കി​ലോ അ​രി നാ​ല് കി​ലോ​യാ​യി കു​റ​ച്ചു. സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ സി​പി​എം അ​ട​ക്ക​മു​ള്ള ഇ​ട​തു പാ​ര്‍​ട്ടി​ക​ള്‍ സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നും സി​പി​എം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up